ബ്രസീലിൽ യുവാവിന്റെ കുടലില്‍നിന്നു ജീവനോടെ മത്സ്യത്തെ പുറത്തെടുത്തു

single-img
6 November 2014

fബ്രസീലിലെ ലോന്‍ദ്രിനയില്‍ യുവാവിന്റെ കുടലില്‍നിന്നു ജീവനോടെ മത്സ്യത്തെ പുറത്തെടുത്തു. എന്നാൽ അപൂര്‍വ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറത്തുവിട്ട ഡോക്‌ടര്‍മാര്‍ നിയമക്കുരുക്കില്‍പ്പെട്ടു.

 
നാല്‌ അടിയോളം വളരാന്‍ സാധ്യതയുള്ള കടല്‍മത്സ്യമാണു 39 വയസുകാരന്റെ കുടലില്‍ കുടുങ്ങിയത്‌. സര്‍ജന്റെ കൈയില്‍നിന്നു വഴുതിമാറാന്‍ മീന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്‌. ഡോക്‌ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മീനിനു ജീവനുണ്ടെന്നു തിരിച്ചറിഞ്ഞു ചിത്രമെടുക്കാന്‍ തിരക്കുകൂട്ടുന്നതും ദൃശ്യത്തിലുണ്ട്‌. ലോന്‍ദ്രിന സര്‍വകലാശാല ആശുപത്രിയില്‍വച്ചായിരുന്നു ശസ്‌ത്രക്രിയ.

 
ആശുപത്രിവിട്ടശേഷമാണു തന്നെ ശസ്‌ത്രക്രിയയക്കു വിധേമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പടരുന്ന വിവരം ഇയാള്‍ അറിഞ്ഞത്‌. പരാതിയെ തുടര്‍ന്നു ശസ്‌ത്രക്രിയാ മുറികളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്‌ സര്‍വകലാശാല ഡീന്‍ നദീന മൊറേനോ നിരോധിച്ചു.