ബാർ കോഴ ആരോപണം;ബിജു രമേശിനെതിരെ കേരളാ കോൺഗ്രസ് നിയമ നടപടിക്ക്

single-img
6 November 2014

km mani 3_0_1_0_0ബാർ കോഴ ആരോപണം ഉയർത്തിയ ബിജു രമേശിനെതിരെ കേരളാ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കും.കോഴ ആരോപണത്തിലെ ഗൂഢാലോചനയെക്കുറിച്ച് കേരളാ കോൺഗ്രസ്-എം പ്രത്യേക സമിതി അന്വേഷിക്കും. പാർട്ടി ഉന്നതാധികാര സമിതി യോഗമാണ് തീരുമാനമെടുത്തത്.കോഴ ആരോപണത്തിന്മേലുള്ള വിജിലൻസ് അന്വേഷണത്തെ പാർട്ടി സ്വാഗതം ചെയ്തു.

ബിജു രമേശിന് വക്കീൽ നേട്ടീസയയ്ക്കും. യോഗത്തിനു ശേഷം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കെ.എം.മാണിയെ ക്രൂശിക്കാനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായെന്നും പി.ജെ.ജോസഫ് പറഞ്ഞു