ഹൈദ്രാബാദിൽ ചുംബന സമരത്തിനു പിന്തുണ;നടിയും അവതാരകയുമായ അരുന്ധതിക്കെതിരെ കേസ്

single-img
6 November 2014

screen-13.56.13[06.11.2014]കൊച്ചിയിലെ ചുംബനസമരത്തെ പിന്തുണച്ച് ഹൈദരാബാദില്‍ സമരം നടത്തിയ നടി അരുന്ധതിക്കെതിരെ കേസ്. പൊതുസ്ഥലത്ത് അശ്ലീലപ്രവൃത്തി ചെയ്‌തെന്ന് ആരോപിച്ചാണ് കേസെടുത്തത്. ബി. അരുന്ധതിയുടെയും മലയാളി വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലായിരുന്നു സമരം.ഹൈദ്രാബാദ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണു അരുന്ധതി.

10665257_10152433563608531_3827890679057867074_n (1)സദാചാര ഗുണ്ടകൾക്കെതിരെ നടത്തിയ കിസ് ഓഫ് ലവിനു പിന്തുണയുമായാണു ഹൈദ്രാബാദിൽ ചുംബന സമരം നടത്തിയത്.സ്‌നേഹവീട് സിനിമയില്‍ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണു അരുന്ധതി. വിവിധ മലയാളം ചാനലുകളില്‍ അവതാരകയായിരുന്നിട്ടുണ്ട്

നേരത്തെ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയും ബി.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാംസ്ഥാനം നേടിയും അരുന്ധതി ശ്രദ്ധനേടിയിരുന്നു