മകളെ ബലാല്‍സംഗം ചെയ്ത പ്രതിയെ പിതാവ് കൊലപ്പെടുത്തി;പ്രതിയെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കിയാണു കൊലപ്പെടുത്തിയത്

single-img
6 November 2014

_78753139_img_4323മകളെ ബലാല്‍സംഗം ചെയ്ത പ്രതിയെ പിതാവ് കൊലപ്പെടുത്തി.കോടതി വഴി നീതി കിട്ടില്ലെന്ന ബോധ്യത്തിലാണ് കൊല നടത്തിയതെന്ന് ഇയാൾ പോലീസിനെ അറിയിച്ചു.വടക്ക് കിഴക്കന്‍ ദില്ലിയിലെ ഖജൂരിഖാസിലെ ചന്ദുനഗര്‍ ചേരിയിലാണ് സംഭവം.മധ്യവയസ്കനാണു കൊല്ലപ്പെട്ടത്.പിതാവിന്റെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല

46കാരനെ ശ്വാസംമുട്ടിക്കുകയും ലിംഗത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തശേഷമാണു കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ടയ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ഇവരുടെ വീടിനോട് ചേർന്നാണു താമസിച്ചിരുന്നത്.കൌമാരക്കാരിയായ മകളെ ചര്‍ദ്ദിയെ തുടര്‍ന്ന് ഈയിടെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.അയല്‍വാസി തന്നെ മുറിയിലേക്ക് പിടിച്ചു കൊണ്ടുപോയി കൈകള്‍ കെട്ടിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ഇക്കാര്യം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പീഡനത്തിനിരയായ കുട്ടി പറഞ്ഞു

കേസും കോടതിയുമായി നടന്നാല്‍ കാര്യമില്ലെന്ന് ദില്ലി കൂട്ട ബലാല്‍സംഗ കേസ് പോലുള്ള സംഭവങ്ങള്‍ തെളിയിച്ചതായും ഇത് തിരിച്ചറിഞ്ഞ താന്‍ കൊല നടത്തുകയായിരുന്നുവെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. മരിച്ചു എന്നുറപ്പായപ്പോള്‍ ഭാര്യയെ വിവരമറിച്ചശേഷം പൊലീസില്‍ ഇയാൾ കീഴടങ്ങി.കൈവണ്ടിയില്‍ കച്ചവടം നടത്തുന്ന 36കാരനാണ് കീഴടങ്ങിയത്.