സദാചാരപോലീസിനെതിരെ പശ്ചിമ ബംഗാളിലും ചുംബന പ്രതിഷേധം

single-img
5 November 2014

KISS of loveകൊച്ചി മറൈന്‍ഡ്രൈവിലെ ചുംബന സമരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പശ്ചിമബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ചുംബന സമരത്തിന് ഒരുങ്ങുന്നു. ദക്ഷിണ കൊല്‍ക്കത്തയില്‍ മനുഷ്യ ചങ്ങല തീര്‍ത്തും ചുംബിച്ചും സദാചാര പോലീസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും. കൂടാതെ പ്രസിഡന്‍സി സര്‍വകാശാലയിലെ വിദ്യാര്‍ത്ഥികളും ഇന്ന് സര്‍വകലാശാല ക്യാമ്പസില്‍ ചുംബന സമരം നടത്തും

കഴിഞ്ഞ ദിവസം കൊച്ചിയിലെ ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വകലാശാലയിലും ചുംബനസമരം നടന്നിരുന്നു. കൊച്ചി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമരാനൂകൂലികള്‍ പരസ്പരം ചുംബിച്ചതോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇടപെട്ടുവെങ്കിലും വിദ്യാര്‍ത്ഥികളുടെ കൂട്ടായ പ്രതിഷേധത്തില്‍ അവര്‍ പിന്‍വാങ്ങി.

ഇതിനിടെ കൊച്ചിയില്‍ ചുംബന സമരത്തില്‍ പങ്കെടുത്ത ആയിരം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് കേസുകള്‍ സംഘാടകര്‍ക്കെതിരെയും രണ്ടെണ്ണം സമരം തടയാനെത്തിയവര്‍ക്കെതിരെയും.