ശ്രീലങ്ക വധശിക്ഷ് വിധിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുമെന്ന് ഗഡ്ഗരി

single-img
5 November 2014

Nitin-Gadkariശ്രീലങ്കയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എല്ലാ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഉറപ്പു കൊടുത്തു. ബന്ധുക്കള്‍ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്.

മാത്രമല്ല കേസ് സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം വിദേശകാര്യമന്ത്രി സുഷമസ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ഇടപെട്ട് ശ്രീലങ്കയുമായി ചര്‍ച്ചകള്‍ നടത്തുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സംഭവം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിലും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍നിന്നുള്ള അഞ്ച് മത്സ്യത്തൊഴിലാളികളെയാണ് മയക്കുമരുന്നു കടത്തിയെന്നാരോപിച്ച് 2011 ലാണ് ശ്രീലങ്കന്‍ നാവികസേന ഇവരെ പിടികൂടിയത്.