കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടന്‍;പരീക്കറിന് പ്രതിരോധം?​

single-img
5 November 2014

pകേന്ദ്രമന്ത്രിസഭാ വികസനം ഞായറാഴ്ച നടന്നേക്കും എന്ന് സൂചന . മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ഡൽഹിയിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.

 

മനോഹര്‍ പരീക്കറിനെ കേന്ദ്രപ്രതിരോധ മന്ത്രിയാകുമെന്നാണ് സൂചന.
ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി നേതാവ് അശ്വിനി ചൗബേ, യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി പരീക്കർ ഇന്ന് ചർച്ച നടത്തി. പരീക്കർ ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച തീരുമാനങ്ങൾ ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി അറിയിക്കുമെന്ന് പരീക്കർ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം മന്ത്രിസ്ഥാനത്തെ സംബന്ധിച്ച ചോദ്യങ്ങളോട് പരീക്കർ പ്രതികരിച്ചില്ല.

 

അതേസമയം ശിവസേനയ്ക്ക് ഒരു സഹമന്ത്രിസ്ഥാനംകൂടി ലഭിക്കുമെന്നും സൂചനയുണ്ട്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കാണ് നിലവിൽ പ്രതിരോധത്തിന്രെ കൂടി ചുമതല. മോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് മന്ത്രിസഭാ പുന:സംഘടനയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്.