ഹുദ് ഹുദിന് പിറകേ സമാന പ്രഹരശേഷിയുമായി ഇന്ത്യ ലക്ഷ്യമാക്കി ‘അശോഭ’ വരുന്നു

single-img
5 November 2014

Ashobhaകനത്ത നാശം വിതച്ച ഹുദ് ഹുദിനു പിന്നാലെ ഇന്ത്യ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രമാക്കി മറ്റൊരു ചുഴലിക്കാറ്റ് കൂടി ഉടലെടുക്കുന്നു. ഇതും വിശാഖപട്ടണത്തിനു നേരെ വീശുമെന്നാണ് നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ആദ്യസൂചനകള്‍ ഇന്നലെ വൈകുന്നേരത്തോടെ നല്‍കി.അശോഭാ എന്ന പേര് ശ്രീലങ്കയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ യാഴ്ച അവസാനത്തോടെ ഹുദ് ഹുദ് വീശിയടിച്ച അതേ വഴിയേ തന്നെ അശോഭയും എത്തുമെന്ന് യുഎസിന്റെയും യൂറോപ്പിന്റെയും കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളും പറയുന്നു. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തിയാര്‍ജിച്ച് ഈയാഴ്ച മധ്യത്തോടെ ചുഴലിക്കാറ്റായി മാറി ഒന്‍പതിനോ പത്തിനോ വിശാഖപട്ടണത്തോ ഒഡീഷയിലോ കരയിലേക്കു അടിച്ചു കയറുമെന്നാണ് സൂചനകള്‍.

ഇതിനു മുന്നോടിയായാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കേരളത്തിന്റെ പല ഭാഗത്തും കനത്ത മഴ പെയ്തതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.