അന്ന് വാഹനാപകടത്തില്‍ മകളെ മരണം തട്ടിയെടുത്തതിന് സാക്ഷിയായിരുന്നു ആ അമ്മ; ഇന്ന് അതേ സ്ഥലത്ത് അവര്‍ പ്രതിഫലം ഇച്ഛിക്കാതെ വാഹനങ്ങളെ നിയന്ത്രിക്കുന്നു

single-img
5 November 2014

dorisഗാസിയാബാദ്: മകളുടെ മരണത്തെ തുടർന്ന് ട്രാഫിക്ക് പോലീസുകാരിയായി മാറിയ മാതാവ്. ഡെൽഹി-ഗാസിയാബാദ് റോഡിലെ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക്ക് പോലീസുകാരിയല്ലാത്ത മധ്യവയസ്ക വാർത്തകളിൽ നിറയുന്നു. കഴിഞ്ഞ 5 വർഷമായി ഉത്തർപ്രദേശിന്റെ അതിർത്തി പ്രദേശത്തുള്ള റോഡിൽ തിരക്കേറിയ പ്രഭാത സമയങ്ങളിൽ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഡോറിസ് ഫ്രാൻസിസ് യഥാർഥത്തിൽ ട്രാഫിക്കിലെ പോലീസ് ഉദ്വോഗസ്ഥയല്ല.

വർഷങ്ങൾക്ക് മുൻപ് നടന്ന അപകടമാണ് തന്നെ ട്രാഫിക്ക് പോലീസുകാരിയാക്കി മാറ്റിയത്. അന്ന് ആ അപകടത്തിൽ തനിക്ക് നഷ്ടമായത് തന്റെ 17കാരിയായ മകളെയാണ്. അപകടങ്ങൾക്ക് പേരുകേട്ട ഡെൽഹി-ഗാസിയാബാദ് റോഡിലൂടെ താനും മകളും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് തൽക്ഷണം തന്റെ മകൾ മരിക്കുകയായിരുന്നു.

ഡോറിസ് അന്ന് തീരുമാനിച്ചതാണ് തനിക്ക് സംഭവിച്ച ദുരന്തം മറ്റൊരാൾക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലെന്ന്. പിന്നീടുള്ള പകലുകളിൽ എൻ.എച്ച് 24 ഇന്റെർസെക്ഷനിലിലെ ട്രാഫിക്ക് നിയന്ത്രിക്കാൻ ഡോറിസ് എത്തുകയായിരുന്നു.

തിരക്കേറിയ സമയങ്ങളിൽ ഡോറിസിന്റെ സേവനം തങ്ങൾക്കോരു സഹായമാണെന്ന്പ്രദേശത്ത് ട്രാഫിക്ക് നിയന്ത്രിക്കുന്ന കോൺസ്റ്റബിൾ പറയുന്നു.

ഒരുപാട് ശാരീരിക പ്രയാസങ്ങൾക്കിടയിലും തന്റെ കുടുംബത്തിനു സംഭവിച്ച നഷ്ടം മറ്റാർക്കും ഉണ്ടാകരുതെന്ന് ആ മാതാവ് ആഗ്രഹിക്കുന്നതിനാലാണ് ഇന്ന് അതേ സ്ഥലത്ത് പ്രതിഫലം ഇച്ഛിക്കാതെ അവര്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നത്.