ഖുർ-ആൻ നിന്ദ ആരോപിച്ച്; പാകിസ്ഥാനിൽ ക്രിസ്ത്രീയദമ്പതിമാരെ ജനക്കൂട്ടം അടിച്ചുകൊന്നു

single-img
5 November 2014

blasphemyലാഹോര്‍: ഖുർ-ആനെ നിന്ദിച്ചതായി ആരോപിച്ച് ലാഹോറിനടുത്ത് ക്രിസ്ത്രീയദമ്പതിമാരെ ജനക്കൂട്ടം അടിച്ചുകൊന്നു. മൃതദേഹങ്ങള്‍ ഇഷ്ടികച്ചൂളയിലിട്ട് കത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച പഞ്ചാബ് പ്രവിശ്യയിലുള്ള കോട്ട് രാധാകൃഷൻ നഗരത്തിലായിരുന്നു സംഭവം നടന്നത്. ഷാമ-ഷെസാദ് ദമ്പതിമാരാണ് കൊല്ലപ്പെട്ടത്.

ഖുറാനെ നിന്ദിച്ചതായി ആരോപിച്ച് ആദ്യം ജനക്കൂട്ടം ദമ്പതിമാരെ അക്രമിക്കുകയും പിന്നീട് ഇവര്‍ ജോലിചെയ്യുന്ന ചൂളയില്‍ തന്നെയിട്ട് മൃതദേഹങ്ങള്‍ കത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസുകാർ ദമ്പതികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമാസക്തരായ ജനക്കൂട്ടത്തെ തടയാൻ അവർ പരാജയപ്പെടുകയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി സംഭവം അടിയന്തരമായി അന്വേഷിക്കാന്‍ ഉത്തരവിട്ടു.  കൂടാതെ പഞ്ചാബ് പ്രവിശ്യയില്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്ന മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.