മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജപ്പാനിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി സമ്മാനിച്ചു.

single-img
5 November 2014

1412803_10152588711652655_2237796205920269971_oമൻമോഹൻ സിംഗിന് ജപ്പാനിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ദ ഗ്രാൻഡ് കോർഡൻ ഒഫ് ദ ഓർഡർ ഒഫ് പൗലോവ്‌നിയ ഫ്ളവേഴ്സ് പുരസ്കാരം സമ്മാനിച്ചു.ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണവും സൗഹൃദവും ഊട്ടി ഉറപ്പിക്കുന്നതിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് മൻമോഹനെ അവാർഡിനായി തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്.

ജപ്പാന്‍ സര്‍ക്കാറിന്റേയും ജനങ്ങളുടെയും സ്‌നേഹത്തിന്റേയും അടുപ്പത്തിന്റേയും പ്രതീകമാണ് അവാര്‍ഡെന്ന് മന്‍മോഹന്‍സിങ് പ്രതികരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള മികച്ച ബന്ധം തന്റെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ സേവനത്തില്‍ ഇരുന്നപ്പോഴും പ്രധാനമന്ത്രിയായപ്പോഴും അതിനായി ശ്രമിച്ചിട്ടുണ്ടെന്ന് മന്‍മോഹന്‍സിങ് കൂട്ടിച്ചേര്‍ത്തു.

ജപ്പാൻ ചക്രവർത്തി അകിഹിതോ ടോക്കിയോയിൽ വെച്ചാണു മന്മോഹൻ സിംഗിനു പുരസ്ക്കാരം സമ്മാനിച്ചത്