സച്ചിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രേഗ്ഗ് ചാപ്പല്‍

single-img
4 November 2014

sachin chappelന്യൂഡല്‍ഹി: സച്ചിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രേഗ്ഗ് ചാപ്പല്‍.. സച്ചില്‍ ടെന്‍ഡുല്‍ക്കറിന്റെ ആത്മകഥയില്‍ തന്നേക്കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ അവാസ്തവമാണെന്നും ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റി സച്ചിനോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. സച്ചിന്‍ പറഞ്ഞിരിക്കുന്നതൊന്നും സത്യമല്ലെന്നും ചാപ്പല്‍ പറഞ്ഞു.

‘പ്ലേയിങ് ഇറ്റ് മൈ വേ എന്ന ആത്മകഥയിലാണ് ചാപ്പലിനെതിരെ സച്ചിന്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുംബൈയിലെ വീട്ടിലേക്കു വന്ന ചാപ്പല്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ തന്നോട് ആവശ്യപ്പെടുകയും നമുക്കു രണ്ടുപേര്‍ക്കുംകൂടി ഇന്ത്യന്‍ ക്രിക്കറ്റിനെ ദീര്‍ഘകാലം നിയന്ത്രിക്കാമെന്ന മോഹനവാഗ്ദാനം നല്‍കുകയും ചെയ്തു.  വാഗ്ദാനം താന്‍ നിരസിച്ചുവെങ്കിലും രണ്ടു മണിക്കൂറോളം ശ്രമം നടത്തിയിട്ടാണു ചാപ്പല്‍ മടങ്ങിയതെന്നും സച്ചിന്‍ പുസ്തകത്തില്‍ പറയുന്നു.

കളിക്കാരുടെ വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരു പ്രാധാന്യവും കൊടുക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ഇഷ്ടപ്പെടുന്ന റിങ്മാസ്റ്ററാണ് ചാപ്പലെന്നും. 2007 ലോകകപ്പിന് തൊട്ടുമുന്‍പു രാഹുല്‍ ദ്രാവിഡില്‍ നിന്നും നായകസ്ഥാനം ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട ചാപ്പലിന്റെ നടപടി തന്നെ ഞെട്ടിച്ചതായി സച്ചിന്‍ ആത്മകഥയിലൂടെ പറഞ്ഞതിനെയാണ് അദ്ദേഹം തള്ളിയത്.