സദാചാരവാദികളുടെ പരാതിയെതുടര്‍ന്ന് കിസ് ഓഫ് ലൗവിന്റെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു; പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ കിസ് ഓഫ് ലൗ 2 നിലവില്‍ വന്നു

single-img
3 November 2014

kiss-of-love-1ചുംബന സംഗമത്തെ എതിര്‍ത്തവര്‍ കൂട്ടമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കിസ് ഓഫ് ലൗവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു. പക്ഷേ ബ്ലോക്ക് ചെയ്ത് നിമിഷങ്ങള്‍ക്ക് ശേഷം കിസ് ഓഫ് ലൗ ടു എന്ന പേജും നില്‍വില്‍ വന്നു.

സമരം വിജയിപ്പിക്കാന്‍ സഹായിച്ചവര്‍ക്ക് നന്ദി പ്രകടിപ്പിച്ച് കൊണ്ടുള്ളതായിരുന്നു അവസാന പോസ്റ്റ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് എഴുപതിനായിരം ലൈക്കുകള്‍ കിട്ടിയ പേജിന് ചുംബന സംഗമ ദിവസമായ ഇന്നലെ മാത്രം കിട്ടിയത് പതിനായിരത്തിലധികം ലൈക്കുകളാണ്.

ഈ പേജിന്റെ അഡ്മിനുകളായിരുന്നവരുടെ വ്യക്തിപരമായ പ്രൊഫൈലുകളും ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. വേരിഫിക്കേഷന് വിധേയമായാല്‍ മാത്രമേ ഇവര്‍ക്ക് പ്രൊഫൈല്‍ തിരിച്ചുകിട്ടുകയുള്ളു എന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.