കേരളം കൊളുത്തിയത് രാജ്യമെങ്ങും പടരുന്നു; ചുംബനസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളുടെ ചുംബനസമരം

single-img
3 November 2014

HYDസദാചാര പോലീസുകാര്‍ക്കെതിരെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ചുംബനസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വകലാശാലയിലും ചുംബനസമരം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 300 ഓളം വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുത്തു.

എന്നാല്‍ കൊച്ചിയിലേത് പോലെ ഹൈദരാബാദിലുംേ സമരത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധം കാമ്പസില്‍ നേരിയ സംഘര്‍ഷത്തിന് കാരണമായി. സമരപരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ കാമ്പസിന് പുറത്തുള്ള സംഘടനകളാണ് ശ്രമിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.