കോഴിക്കോട് കോഫി ഷോപ്പ് തകര്‍ത്ത ഒരു യുവമോര്‍ച്ചക്കാരന്‍കൂടി അറസ്റ്റില്‍

single-img
3 November 2014

down-town-hotel-288x192യുവതീയുവാക്കള്‍ക്ക് അടുത്തിടപഴകാന്‍ അവസരമൊരുക്കുന്നുവെന്നാരോപിച്ച് നഗരത്തിലെ കോഫി ഷോപ്പ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ ഒരു യുവമോര്‍ച്ച പ്രവര്‍ത്തകനെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ബാലുശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ഇരുമ്പോട്ടുപൊയില്‍ ബിബീഷ് (30)ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ 4.30ന് എകരൂലില്‍ പിതൃസഹോദരന്റെ വീട്ടില്‍വച്ചായിരുന്നു അറസ്റ്റ്.