സ്വപ്നത്തെക്കാൾ സുന്ദരത്തിൽ ഭാവന നായിക

single-img
3 November 2014

bപ്രശസ്ത തമിഴ് നടൻ ശ്രീകാന്ത് മലയാളിലെത്തുന്നു. ഭാവന നായിക ആകുന്ന സ്വപ്നത്തെക്കാൾ സുന്ദരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന സിനിമ പൂർണമായും ഒരു എന്റർടെയ്നറായിരിക്കും.

 

കോടീശ്വരനായ ബിസിനസുകാരനായ രാഹുൽ എന്നാണ് ശ്രീകാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാഹുലിന്റെ ഭാര്യയായ അനുവിന്റെ വേഷമാണ് ഭാവനയുടേത്. ഫിലിപ്സ് ആൻഡ് മങ്കിപെൻ എന്ന സിനിമയിൽ അഭിനയിച്ച ഒന്പതു വയസുള്ള ഗൗതം ഇവരുടെ മകന്റെ വേഷത്തിൽ എത്തും. അർച്ചന കവി, വിജയരാഘവൻ, കൽപന എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

 

അതേസമയം ഈ വേഷത്തിന് അനുയോജ്യനായത് ശ്രീകാന്ത് ആണെന്ന് തോന്നിയാണ് അദ്ദേഹത്തെ സമീപച്ചതെന്ന് കൃഷ്ണ പൂജപ്പുര പറഞ്ഞു.