ബാറുകൾ തുറക്കാൻ കോഴ:വിജിലൻസ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
2 November 2014

ramesബാറുകൾ തുറക്കാൻ ധനമന്ത്രി കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് വിജിലൻസ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . വിജിലൻസ് ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കെ.എം.മാണിയ്ക്കെതിരെ പ്രസ്താവന നടത്തിയ ടി.എൻ.പ്രതാപൻ എം.എൽ.എയെ ചെന്നിത്തല വിമർശിച്ചു. പ്രതാപന്റെ പ്രസ്താവന ശരിയായില്ല. കേരളത്തിൽ പാർട്ടിയും സർക്കാരും ഉണ്ടെന്ന കാര്യം പ്രതാപൻ മറക്കരുത്. ഒറ്റപ്പെട്ടു പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.