കോഴ വിവാദം: ധനമന്ത്രി കെ.എം.മാണി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് പന്ന്യൻ രവീന്ദ്രൻ

single-img
2 November 2014

pബാർ തുറക്കാൻ ഒരു കോടി രൂപ കോഴ വാങ്ങിയ സംഭവത്തിൽ ധനമന്ത്രി കെ.എം.മാണി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് സി.പി.ഐസംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ . ആരോപണത്തെ കുറിച്ച് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 

മാണിയുമായി ചേർന്ന് ഇടതുസർക്കാരുണ്ടാക്കാൻ സി.പി.ഐയില്ല എന്നും ബാർ കോഴ വിവാദം ചർച്ച ചെയ്യാൻ എൽ.ഡി.എഫ് യോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കോഴ വിവാദത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നത് കൊണ്ട് കാര്യമില്ല എന്നും മന്ത്രിസ്ഥാനത്ത് മാണി തുടരുമ്പോൾ വിജിലൻസ് അന്വേഷണം നേരായ രീതിയിൽ നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു .