2014ലെ എഴുത്തച്ഛൻ പുരസ്കാരം വിഷ്ണുനാരായണൻ നമ്പൂതിരിക്ക്

single-img
1 November 2014

vishnu2014ലെ എഴുത്തച്ഛൻ പുരസ്കാരം വിഷ്ണുനാരായണൻ നമ്പൂതിരിക്ക് .മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. 1.50 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് നൽകുന്ന തീയതി പിന്നീട് തീരുമാനിക്കും.

 
സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ജേതാവിനെ നിശ്ചയിച്ചത്.
കവി, ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വിഷ്ണു നാരായണൻ നമ്പൂതിരി 32 വർഷം കോളേജ് അദ്ധ്യാപകനായിരുന്നു.