തട്ടിക്കോണ്ട് പോയ സ്കൂൾകുട്ടികളെ മതം മാറ്റിയ ശേഷം തങ്ങൾ വിവാഹം കഴിച്ചെന്ന് ബൊക്കോഹറാം തീവ്രവാദികളുടെ നേതാവ്

single-img
1 November 2014

bokoസ്കൂൾകുട്ടികളെ മതം മാറ്റിയ ശേഷം തങ്ങൾ വിവാഹം കഴിച്ചെന്ന് ബൊക്കോഹറാം തീവ്രവാദികളുടെ നേതാവ്. നൈജീരിയയിലെ ചിബോക്കിൽ നിന്നും ബൊക്കോ ഹറാം തട്ടിക്കോണ്ട് പോയ 219 പെൺകുട്ടികളേയും മതപരിവർത്തനം നടത്തിയ ശേഷം തങ്ങളുടെ പ്രവർത്തകർ വിവാഹം കഴിച്ചതായി ബൊക്കോഹറാം നേതാവ് അബൂബക്കർ ഷേക്കാവു. കഴിഞ്ഞ ദിവസം പുറത്തു വിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘നിങ്ങൾക്കറിയില്ലേ ആ 200 സ്കൂൾ കുട്ടികളേയും ഇസ്ലാമിലേക്ക് മതമാറ്റിയെന്നത്? കൂടാതെ ഇപ്പോൾ തന്നെ അവർ ഖുർ-ആന്റെ രണ്ട് അധ്യായങ്ങൾ കാണാതെ പഠിച്ചു കഴിഞ്ഞെന്നും. വിവാഹിതരായ പെൺകുട്ടികൾ ഇപ്പോൾ അവരവരുടെ ഭതൃവീട്ടിലാണ് താമസമെന്നും’ വീഡിയോയിലൂടെ അറിയിക്കുന്നു.

2009 മുതല്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന തീവ്രവാദ സംഘടനയാണു ബൊക്കോഹറാം