ചുംബന സമരം തടയില്ലെന്ന് യുവമോര്‍ച്ച

single-img
1 November 2014

Kissനാളെ നടക്കാനിരിക്കുന്ന ചുംബന സമരം തടയില്ലെന്ന് യുവമോര്‍ച്ച. അനാശാസ്യത്തിനെതിരെയാണ് തങ്ങളുടെ സമരം. ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റ് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍കുമാര്‍ ആവശ്യപ്പെട്ടു.

സമരത്തിന് അനുമതി നിഷേധിച്ചതായി പോലീസ് കോടതിയില്‍ വ്യക്തമാക്കി ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു

സദാചാരഗുണ്ടകൾ കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് സദാചാര പോലീസിനെതിരെയുള്ള കൂട്ടായ്മക്ക് ഇടയാക്കിയത്.