പത്താം ക്ലാസുകാരിയെ 12 ലക്ഷം രൂപ പ്രതിഫലം വാങ്ങി വിവാഹം ചെയ്ത് നൽകിയതായി പരാതി

single-img
31 October 2014

child-abuse3ചെന്നൈ: പത്താം ക്ലാസുകാരിയെ 12 ലക്ഷം രൂപ പ്രതിഫലം വാങ്ങി വിവാഹം ചെയ്ത് നൽകിയതായി പരാതി. തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള 14 വയസുകാരിയെയാണ് 12 ലക്ഷം രൂപക്ക് ബിസിനസുകരനായ ബാബു എന്നയാള്‍ക്ക് വിവാഹം ചെയ്ത് നല്‍കിയത്. കുട്ടിയുടെ മാതാവ് ചൈല്‍ഡ്‌ലൈനിൽ നൽകി പരാതി പറയുന്നത് 12 ലക്ഷം രൂപയുടെ വസ്തുവാണ് ഇയാള്‍ വിവാഹത്തിന്റെ പ്രതിഫലമായി നല്‍കിയതെന്ന്.

ഇരു കുടുംബാംഗങ്ങളോടൊപ്പം ചില പ്രദേശിക നേതാക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.  കുട്ടിയെ വിവാഹം ചെയ്തയാള്‍ക്ക് മുന്‍വിവാഹത്തില്‍ രണ്ട് വയസുള്ള കുട്ടിയുള്ളതായും വിവാഹസമയത്ത് ഈ വിവരം മറച്ചുവച്ചതായും പരാതിയില്‍ പറയുന്നു. ഗൂഡല്ലൂര്‍ ജില്ലാ സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ ബാബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധയിൽ പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. തന്നെ മാതാപിതാക്കള്‍ 12 ലക്ഷം രൂപക്ക് വില്‍ക്കുകയായിരുന്നുവെന്ന് കുട്ടി സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പെൺകുട്ടിയെ ഉടന്‍ തന്നെ ശിശു ക്ഷേമ സമിതിക്കുമുമ്പില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.