ചൂണ്ടയിടല്‍, വലവീശല്‍, സൈക്കിള്‍ യാത്ര, പട്ടംപറത്തല്‍, പാളത്തൊപ്പി… അങ്ങിനെ ഗൃഹാതുരത്വത്തിന്റെ ലോകം കാണണോ? അങ്ങനെയെങ്കില്‍ വൈകുന്നേരങ്ങള്‍ ചെലവിടാന്‍ ഒരു തവണയെങ്കിലും പോകണം ഈ നാലുമണിക്കാറ്റിലേക്ക്

single-img
30 October 2014

Naalumanikkattu

നാലുമണിക്കാറ്റിനെ അറിയുമോ? കോട്ടയം ജില്ലയിലെ മണര്‍കാട് ഏറ്റുമാനൂര്‍ ബൈപാസ്സ് റോഡില്‍ പാലമുറി പാലത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഉത്തരവാദിത്വ ടൂറിസത്തിന്റെ ഉത്തമോദാഹരണമായ നാലുമണിക്കാറ്റെന്ന മണ്ണാര്‍ക്കാട് റെസിഡന്റ്‌സ് അസോസിയേഷന്‍ എന്ന വഴിയോര തണല്‍ പദ്ധതിയെ. കാടും മാലിന്യവും പിടിച്ച് അതുവഴി സഞ്ചരിക്കുന്ന ഒരു വ്യക്തിപോലും തിരിഞ്ഞു നില്‍ക്കാത്ത ഈ സ്ഥലം ഇന്ന് വൈകുന്നേരങ്ങളില്‍ ജനനിബഡമാണ്.

മാലിന്യം നിറഞ്ഞ് പൊതുജനങ്ങള്‍ വെറുക്കപ്പെട്ട ഒരവസ്ഥയില്‍ നിന്നാണ് പ്രദേശവാസികളുടെ ശ്രമഫലമായി നാടെങ്ങും അറിയപ്പെടുന്ന ടൂറിസം പദ്ധതിയുടെ പിറവി. മണ്ണാര്‍ക്കാട് സെന്റ് മേരീസ് കോളേജിലെ അധ്യാപകനായ ഡോ.ശ്രീ.പുന്നന്‍ കുര്യന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ ജനകീയ പദ്ധതി സംസ്ഥാനമൊട്ടാകെ ഇന്ന് സംസാര വിഷയമാണ്. 2011 ജനുവരി 13 ന് അന്നത്തെ ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്നു ശ്രീ.കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി ഇന്ന് ഒത്തിരി വളര്‍ന്നിരിക്കുന്നു. അതിന്റെ തെളിവാണ് അയല്‍നാടുകളിലെങ്ങും ഉയര്‍ന്നു വരുന്ന ‘നാലുമണിക്കാറ്റു’കള്‍ .

റോഡിന്റെ ഒരു വശത്തെ പ്രദേശത്ത് ഇരിക്കാനും കാറ്റുകൊള്ളാനുമുള്ള ബെഞ്ച്, ഊഞ്ഞാല്‍ തുടങ്ങിയ സൗകര്യങ്ങളും റോഡിന് മറുവശത്ത് ‘നേരമ്പോക്ക് വായനശാല’, ജൈവരീതിയില്‍ കൃഷിചെയ്ത നാടന്‍ പച്ചകറികളും പഴങ്ങളും ലഭിക്കുന്ന ‘നാട്ടുചന്ത’, കുടുംബശ്രീ ‘നാടന്‍ ഭക്ഷണശാല’ എന്നിങ്ങനെയുള്ള വൈവിദ്ധ്യങ്ങളും നിറഞ്ഞു നില്‍ക്കുന്നു. പ്രകൃതിയുടെ ദാനമായ സൗരോര്‍ജം കൊണ്ട് പ്രവൃത്തിക്കുന്ന വഴിവിളക്കുകളാണ് സന്ധ്യാ സമയങ്ങളില്‍ ഇവിടെ പ്രഭ ചൊരിയുന്നത്.

nALUMANID

ഇന്നത്തെ പുതു തലമുറ കണ്ടിട്ടു കൂടിയില്ലാത്ത മീന്‍ പിടിത്തവും, പട്ടം പറപ്പിക്കലും, ചക്രം ചവിട്ടലും, തോണി തേകലും അനുഭവിക്കാനുള്ള സൗകര്യങ്ങളും നാലുമണിക്കാറ്റ് ഇവിടെ ഒരുക്കുന്നുണ്ട്. കൂട്ടത്തില്‍ പ്രതിമാസം കലാസന്ധ്യ എന്ന പേരില്‍ കലാപരിപാടികളുടെ സംഗമവും ഇതിന്റെ ഭാഗമായി ജനഹൃദയങ്ങള്‍ കവരുന്നു. വൈകുന്നേരം നാല് മുതല്‍ രാത്രി എട്ടര വരെയാണ് ‘നാലുമണിക്കാറ്റി’ന്റെ പ്രവര്‍ത്തനം. സൈക്കിള്‍ വാടകക്ക് നല്‍കുന്നതിനുള്ള സൗകര്യവും നാലുമണിക്കാറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം രംഗത്തെ നൂതന പദ്ധതികള്‍ക്കുള്ള അവാര്‍ഡ് നാലുമണിക്കാറ്റിന് ലഭിച്ചിട്ടുണ്ട്. 85 രാജ്യങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ക്ലബുകളുടെയും അന്താരാഷ്ട്ര സംഘടനയായ സ്‌കാല്‍ ഇന്റര്‍ നാഷണല്‍ നല്‍കുന്ന അവാര്‍ഡും ഈ വര്‍ഷം ലഭിച്ചത് നാലുമണിക്കാറ്റിനാണ്.
നാലുമണിക്കാറ്റിന്റെ വിശേഷങ്ങള്‍

നാട്ടുചന്ത

nATTUCHANTHA

നാലുമണിക്കാറ്റിന് സമീപമുള്ള കര്‍ഷകരുടെ വിളകള്‍ വില്‍ക്കുന്നതിനും ജൈവരീതിയിലൂടെ കൃഷി ചെയ്ത വിഷമയമില്ലാത്ത പച്ചക്കറി ലഭ്യമാക്കുന്നതിനുമുള്ള നാലുമണിക്കാറ്റിന്റെ സ്വന്തം കമ്പോളം.

നേരമ്പോക്ക് വായനശാല

Vayanasala
സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന വളരെ വ്യത്യസ്തമായ വാനശാലയാണ് നാലുമണിക്കാറ്റിലെ നേരമ്പോക്ക് വായനശാല.  ഇവിടെ നിന്നും പുസ്തകം വായിക്കാനായി എടുക്കുന്നവര്‍ പുസ്തകത്തിന്റെ വിലനല്‍കണം. ഈ പുസ്തകം കേടുപാടുകളില്ലാതെ പറഞ്ഞ തീതിക്ക് മുമ്പ് തിരിച്ചേല്‍പ്പിക്കുമ്പോള്‍ നല്‍കിയ തുകയില്‍ നിന്നും ഒരു രൂപ മാത്രം എടുത്ത് ബാക്കി തുക വായനശാല മടക്കി നല്‍കുന്നു. ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ നിന്നും ഇത്തരത്തില്‍ പുസ്തകം എടുക്കുന്നത്.

ചുണ്ടയിടല്‍

cHOONDADAD
നാലുമണിക്കാറ്റിനുള്ളിലെ തോട്ടില്‍ നിന്നും സഞ്ചാരികള്‍ക്ക് ചൂണ്ടയിടുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അരമണിക്കൂര്‍ ചൂണ്ടയിടാനായി ചൂണ്ടയും തീറ്റയും നാലുമണിക്കാറ്റില്‍ നിന്നും 10 രൂപയ്ക്ക് വാടകയ്ക്ക് ലഭിക്കും.

പ്രളയോത്സവം

Valaveesal
മഴയും പ്രളയവുമെല്ലാം കേരളീയര്‍ക്ക് പേടിസ്വപ്‌നമാണ്. പക്ഷേ നാലുമണിക്കാറ്റിന്റെ നാട്ടുകാര്‍ക്ക് അതൊരു ഉത്സവമാണ്. മഴക്കാലത്ത് നാലുമണിക്കാറ്റില്‍ വെള്ളം നിറയുമ്പോള്‍ അവര്‍ വലവീശല്‍ മത്സരം നടത്തുന്നു. വലവീശഇ മത്സ്യം പിടിക്കുന്ന ഈ മത്സരത്തില്‍ പ്രായഭേദമന്യേ നൂറുകണക്കിന് പേരാണ് എല്ലാ വര്‍ഷവും പങ്കെടുക്കുന്നത്.

മറ്റുമത്സരങ്ങള്‍

NAAAAANN
ഓണക്കാലത്തോടനുബന്ധിച്ച് നാലുമണിക്കാറ്റില്‍ നാടന്‍ ഭക്ഷ്യമേള, മാവേലി മത്സരം, പാചകമത്സരം, വന്യപുഷ്പ ഫല സസ്യമേള എന്നിവ നടത്തുന്നു. ക്രിസ്മസ് സമയത്ത് ക്രിസ്മസ് നക്ഷത്ര നിര്‍മ്മാണ മത്സരത്തിലും ധാരാളം പേര്‍ പങ്കെടുക്കുന്നുണ്ട്.

നാലുമണിക്കാറ്റിനെ കുറിച്ചുള്ള 2 മിനിറ്റ് വീഡിയോ ഇവിടെ കാണാം