മദ്യനയം ഹൈക്കോടതിയും ഭാഗികമായി അംഗീകരിച്ചു; ഫോര്‍ സ്റ്റാറില്‍ താഴെയുള്ള എല്ലാ ബാറുകളും പൂട്ടും

single-img
30 October 2014

courtഫോര്‍ സ്റ്റാറില്‍ താഴെയുള്ള എല്ലാ ബാറുകളും പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഫൈവ് സ്റ്റാര്‍ പദവിയുള്ളതൊഴികെയുള്ള എല്ലാ ബാറുകളും അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് ഹൈക്കോടതി ഭാഗികമായാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം ചോദ്യംചെയ്തു ബാര്‍ ഉടമകള്‍ നല്‍കിയതടക്കം 83 ഹര്‍ജികളിലാണ് ജസ്റ്റീസ് സുരേന്ദ്രമോഹന്റെ ബഞ്ച് കേസ് പരിഗണിച്ച് വിധിപറഞ്ഞത്.