സസ്യാഹാരികൾക്ക് ബുദ്ധിമുട്ട്; ഐഐടികളിലും ഐഐഎമ്മുകളിലും പ്രത്യേകം കാന്റീനുകൾ വേണമെന്ന് എച്ച്.ആർ.ഡി

single-img
30 October 2014

iitരാജ്യത്തെ ഐഐടികളിലും ഐഐഎമ്മുകളിലും സസ്യാഹാരികൾക്കും മാംസാഹാരികൾക്കും പ്രത്യേകം കാന്റീനുകൾ തുടങ്ങണമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം. ഈ വിഷയവുമായി ബന്ധപ്പെട്ട് എച്ച്.ആർ.ഡി 5 കത്തുകൾ കോളേജ് മേധാവികൾക്ക് അയച്ചിട്ടുള്ളതായി പറയപ്പെടുന്നു.

രാജ്യത്തെ പല ഐഐടികളിലും മാംസാഹാരം പ്രത്യേകമായാണ് പാകം ചെയ്യുന്നതെങ്കിലും വിളമ്പുന്നത് ഒന്നിച്ചാണ്. ഇത് പല സസ്യാഹാരികൾക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ഈ അവസ്ഥ കണക്കിലെടുത്താണ് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഇങ്ങനെയൊരു തീരുമാനം കൈക്കോണ്ടിക്കുന്നത്.

ഭൂരിപക്ഷം വരുന്ന കുട്ടികൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ലെന്നും പരാതിയുള്ള ചില ഹോസ്റ്റലുകൾക്ക് മാത്രം  പ്രത്യേകം മെസ്സുകൾ ഒരുക്കിയിട്ടുണ്ടെന്നും വിദ്യാർത്ഥി പ്രതിനിധികൾ പറയുന്നു.

എച്ച്.ആർ.ഡിയിൽ നിന്നുമുള്ള കത്തുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും. കോളേജ് കാന്റീനുകളിൽ സസ്യാഹാരവും മാംസാഹാരവും പ്രത്യേകമായാണ് പാകം ചെയ്യുന്നതെന്നും. ഇരു വിഭാഗത്തിനുമായി രണ്ട് ക്യാന്റീനുകൾ പ്രായോഗികമല്ലെന്നും കത്തുകിട്ടിയ ശേഷം അനുയോജ്യമായ തീരുമാനം കൈക്കോള്ളുമെന്നും കോളേജ് മേധാവികൾ പറയുന്നു.