തലസ്ഥാനത്തെ ഐസിസ് അനുകൂല പോസ്റ്റർ; പോലീസ് അന്വേഷണം ആരംഭിച്ചു

single-img
30 October 2014

ISIS Flagതിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി തലസ്ഥാനത്തെ തമ്പാനൂര്‍ ധര്‍മ്മാലയം റോഡില്‍ പ്രത്യക്ഷപ്പെട്ട ഐസിസ് അനുകൂല പോസ്റ്ററിനെതിരെ തമ്പാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  മതവിദ്വേഷം വളര്‍ത്തല്‍, വര്‍ഗീയ ലഹള വിതയ്ക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് ഇന്നലെ കേസെടുത്തിരുന്നു.

ഐസിസ് കേരളഘടകത്തിന്റെ പേരിലായിരുന്നു പോസ്റ്റര്‍. ഐസിസ് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പതിച്ച പോസ്റ്റര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് പോസ്റ്റര്‍ നീക്കം ചെയ്തു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.ശ്രീകുമാറിന്റെ നിര്‍ദേശാനുസരണം തമ്പാനൂര്‍ സിഐ. കമറുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.