ബൈക്കില്‍ ചാരായം കടത്തിയ സീരിയല്‍ നടനും സുഹൃത്തും എക്‌സൈസിന്റെ പിടിയിൽ

single-img
30 October 2014

alcoholആലപ്പുഴ: ബൈക്കില്‍ ചാരായം കടത്തിയ സീരിയല്‍ നടനും സുഹൃത്തും എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. കായംകുളം സ്വദേശികളായ സീരിയല്‍ നടന്‍ ജയകുമാര്‍, ഇദ്ദേഹത്തിന്റെ സുഹൃത്ത് അജികുമാര്‍ എന്നിവരെയാണ് ഹരിപ്പാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച ബൈക്കും 10 ലിറ്റര്‍ ചാരായവും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.