ഡെൽഹിയിലെ പ്രശ്നബാധിത പ്രദേശങ്ങൾ നിരീക്ഷിക്കുന്നത് ഡ്രോണുകൾ ഉപയോഗിച്ച്

single-img
29 October 2014

dronഡെൽഹിയിലെ പ്രശ്നബാധിത പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നു. കഴിഞ്ഞ ദീപാവലി ദിവസം ത്രിലോക്പൂരിയിൽ വർഗീയ സംഘർഷം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രമുഖ ആഘോഷങ്ങളായ ചാത്ത് പൂജക്കും മുഹറത്തിനും നൈറ്റ് വിഷൻ ക്യാമറയുള്ള ഡ്രോണുകൾ ഉപയോഗിച്ച് പോലീസ് നിരീക്ഷിക്കുന്നത്. അതേ സമയം ഡ്രോണുകളുടെ സഹായത്താൽ പോലീസ് ചില വീടുകളുടെ മുകളിൽ നിന്നും ചാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന കല്ലുകൾ കണ്ടെത്തിയിരുന്നു.

പോലീസ് നടത്തിയ തിരച്ചിലിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും 5 അക്രമികൾ അറസ്റ്റിലാവുകയും ചെയ്തു.  കഴിഞ്ഞ ദിവസം നടന്ന സംഘർഷം പുറത്ത് നിന്നുള്ളവാരാണ് ഉണ്ടാക്കിയതെന്ന് തദ്ദേശവാസികൾ അരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്.