കള്ളപ്പണക്കരുടെ പേരു വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി

single-img
29 October 2014

supreme courtന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടെയും പേരു വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. മൂന്ന് പട്ടികകളിലായി 627 കള്ളപ്പണക്കാരുടെ പേരുകള്‍ മുദ്രവെച്ച കവറിലാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പേരുകള്‍ കൈമാറിയത്.

ഇവരുടെ പേരുകള്‍ ഒരിക്കലും പുറത്തുവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പ്രത്യേക കരാര്‍ ഉണ്ടാക്കിയ ശേഷമാണ് ലഭിച്ചത്. പേരുകള്‍ പുറത്തായാല്‍ മറ്റ് രാജ്യങ്ങള്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ തരാന്‍ മടിക്കും. കൂടാതെ കേസില്‍ ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ ഒരുക്കമാണെന്നും സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എജി കോടതിയെ അറിയിച്ചു.  എന്നാല്‍ കേസില്‍ കോടതിയുടെ തീരുമാനം അറിയിച്ചിട്ടില്ല.

വിദേശ രാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടെയും പേരു വിവരങ്ങള്‍ നല്‍കാന്‍ ചൊവ്വാഴ്ചയാണ് കോടതി ഉത്തരവിട്ടത്.