ആരാധകന്റെ വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസവുമായി സാക്ഷാല്‍ ഇളയദളപതിയെത്തി; വിജയ് ഫാന്‍സ് അസോസിയേഷന്‍ സ്വരൂപിച്ച 3 ലക്ഷം രൂപ ഫഌക്‌സില്‍ പാലഭിഷേകം ചെയ്യവേ വീണ് മരിച്ച ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് കൈമാറി

single-img
28 October 2014

Vijayവിജയ് സിനിമ കത്തി റിലീസ് ചെയ്ത ദിവസം തിയേറ്ററില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഫ്‌ളെക്‌സില്‍ പാലഭിഷേകം ചെയ്യുന്നതിനിടെ വീണ് മരിച്ച ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് ആശ്വാസവുമായി സാക്ഷാല്‍ വിജയ് തന്നെ രംഗത്തെത്തി. കൂട്ടത്തില്‍ ഫാന്‍സ് അസോസിയേഷന്റെ സഹായമായ മൂന്ന് ലക്ഷവും വിജയുടെ സാന്നിദ്ധ്യത്തില്‍ കുടുംബത്തിന് സമ്മാനിച്ചു.

കോയമ്പത്തൂരിലെ ഹോട്ടലിലായിരുന്നു വിജയ് ഉണ്ണിക്കൃഷ്ണന്റെ കുടുംബാംഗങ്ങളെ കണ്ടത്. വടക്കഞ്ചേരിയില്‍ മരിച്ച ഉണ്ണിക്കൃഷ്ണന്റെ സഹോദരി തൃവേണി ദാസ്, സഹോദരന്‍ വിഷ്ണുദാസ് എന്നിവര്‍ക്കാണ് ഫാന്‍സിന്റെ നേതൃത്വത്തില്‍ മൂന്ന് ലക്ഷം രൂപ കൈമാറിയത്.

ഇതില്‍ ഒരു ലക്ഷം ഒരു ഡിസ്ട്രിബ്യൂട്ടറാണ് നല്‍കിയതെന്ന് ഫാന്‍സ് ഭാരവാഹികള്‍ പറഞ്ഞു. ഓള്‍ കേരള ഇളയദളപതി വിജയ് ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റ് കാജാഹുസൈന്‍, സെക്രട്ടറി വിനോദ് കുമാര്‍, ഭാരവാഹികളായ നിസ്സാര്‍, മന്‍സൂര്‍, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.