പത്തില്‍ക്കൂടുതല്‍ മക്കളുള്ള ഹിന്ദുക്കള്‍ക്ക് 21,000 രൂപ പാരിതോഷികവും പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ശിവസേന നേതാവിന്റെ വാഗ്ദാനം

single-img
28 October 2014

10262014Shivsena-anil-singh20141026-400x300പത്തില്‍ക്കൂടുതല്‍ മക്കളുള്ള ഹിന്ദുക്കള്‍ക്ക് 21,000 രൂപ പാരിതോഷികവും പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ഉത്തര്‍പ്രദേശിലെ ശിവസേനാ നേതാവ് അനില്‍ സിങ്ങ്. പാര്‍ട്ടി സംസ്ഥാനഘടകം അധ്യക്ഷനാണ് അദ്ദേഹം. ഹൈന്ദവ ഭൂരിപക്ഷം നഷ്ടമാകാതിരിക്കാനാണ് ഹിന്ദുക്കള്‍ക്ക് പത്തുമക്കളെങ്കിലും വേണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ്താവനയെ അനുകൂലിച്ച് ശിവസേനാ നേതാവ് സുരേന്ദ്ര ശര്‍മയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പ്രസ്താവനയെ മറ്റു പാര്‍ട്ടികളെല്ലാം രൂക്ഷമായാണ് വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തിയതായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് റീത്താ ബഹുഗുണജോഷിയും ഇതിനെതിരെ രംഗശത്തത്തിയിയിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണിതെന്ന് അവര്‍ പറഞ്ഞു.