നീലോഫര്‍ ചുഴലിക്കാറ്റ് നാളെ തീരമണയും; കേരളവും പേടിക്കണമെന്ന് കേന്ദ്ര മുന്നറിയിപ്പ്

single-img
28 October 2014

Niloferവെള്ളിയാഴ്ച ഗുജറാത്ത് അടുക്കുന്ന നീലോഫര്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളവും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മാസം 30 വരെ നീലോഫറുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്‌ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

100 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും നിലോഫര്‍ ഇന്ത്യന്‍ തീരത്ത് എത്തുന്നത്. ഇനി മുതല്‍ കടല്‍ക്ഷോഭം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോകേണ്ട മൂന്ന് കപ്പലുകള്‍ കടല്‍ക്ഷോഭത്തെ ഭയന്ന് റദ്ദാക്കിയിട്ടുണ്ട്.