സ്ത്രീധന പീഡനക്കേസുകളില്‍ പരിശോധിച്ച് ഉറപ്പു വന്നതിനു ശേഷമെ അറസ്റ്റു പാടുള്ളുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
28 October 2014

prison_2രാജ്യത്തെ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനക്കേസുകളില്‍ പരിശോധിച്ച് ഉറപ്പു വന്നതിനു ശേഷം മാത്രമേ അറസ്റ്റ് നടത്താവൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വ്യാജപരാതിയുടെ പേരില്‍ പുരുഷന്‍മാര്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

രക്ഷയ്ക്ക് എന്നതിലുപരി ദാമ്പത്യ കലഹത്തെ തുടര്‍ന്നുള്ള പ്രതികാരം എന്ന നിലയ്ക്കാണ് സ്ത്രീകള്‍ ഈ നിയമത്തെ ഉപയോഗിച്ചു വരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളെ നിര്‍ദേശിച്ചു. ഐപിസി 498എ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്താലുടന്‍, മുന്നും പിന്നും നോക്കാതെ അറസ്റ്റ് ചെയ്യരുതെന്ന് സംസ്ഥാനത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദേശം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

498എ പ്രകാരം, ഭാര്യയെ ഭര്‍ത്താവോ അയാളുടെ ബന്ധുക്കളോ പീഡിപ്പിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കും.നിരവധി പേര്‍ 498ാം വകുപ്പിനെ ദുരുപയോഗം ചെയ്യുന്നതായും കാണാന്‍ സാധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.