മാതാവിന്റെ അവിഹിത ബന്ധം നേരിട്ട് കണ്ട മകനെ അമ്മ വിഷം കൊടുത്ത് കൊന്നു

single-img
28 October 2014

അടിമാലി: മാതാവിന്റെ അവിഹിത ബന്ധം നേരിട്ട് കണ്ട കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു. അടിമാലിയ്ക്ക് സമീപം ഇല്ലിസിറ്റിയിൽ പച്ചക്കര വീട്ടിൽ സുധയാണ് മറ്റൊരാളും താനുമായുള്ള അവിഹിതം കണ്ടതിന്റെ പേരിൽ പത്തുവയസ്സുകാരനായ മകനെ വിഷം നൽകി കൊലപ്പെടുത്തിയത്. രാസ പരിശോധനാഫലം വന്നപ്പോഴാണ് നാല് വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സംഭവത്തിൽ പൊലീസിന്റെ കണ്ടെത്തൽ ഇപ്രകാരമാണ്, മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു സുധയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ വച്ച് മകൻ ആരോമൽ കണ്ടു. കണ്ടത് ആരോടും പറയരുതെന്ന് സ്ത്രീ കുഞ്ഞിനെ വിലക്കി. പക്ഷേ എപ്പോഴെങ്കിലും കുഞ്ഞ് ഇക്കാര്യം അച്ഛനോട് പറയുമോ എന്ന്  ഭയന്ന് കുട്ടിയെ വകവരുത്താൻ സുധ തീരുമാനിച്ചത്.

ഇതിനായി തറവാട്ടിലെത്തി വിഷം മോഷ്ടിച്ചു. വീട്ടിൽ ഇഞ്ചിക്കൃഷിയുമായി ബന്ധപ്പെട്ട് പണി നടക്കുന്ന ദിവസം സുധ പ്രത്യേകമായി ബീഫ് കറി വച്ചു. ഈ കറിയിൽ വിഷം കലർത്തി സ്വന്തം കൈകൊണ്ട് തന്നെ മകനെ ഊട്ടി. വീട്ടിൽ വച്ച് വായിലൂടെ നുരയും പതയും വന്ന് കുഞ്ഞ് കുഴഞ്ഞ് വീണു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ആരോമൽ മരിച്ചു. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു.

മാരകമായ ഫ്‌ലൂറേറ്റ് വിഷമാണ് മരണത്തിന് കാരണമായതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവരെ അടിമാലി കോടതിയിൽ ഹാജരാക്കി.