കത്തിയിൽ 2ജി കേസിനെ കുറിച്ച് പരാമർശം; വിജയ്ക്കും അണിയറ പ്രവർത്തകർക്കും എതിരേ കേസ്

single-img
28 October 2014

kathi-first-look-കത്തിയുടെ നായകനായ ഇളയദളപതി വിജയ്ക്കും അണിയറ പ്രവർത്തകർക്കും എതിരേ കേസ് ഫയൽ ചെയ്തു. ചിത്രത്തിൽ 2ജി കേസിനെ കുറിച്ച് പരാമർശിച്ചതിനാണ് മധുര മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകിയത്. മധുരയിലെ അഭിഭാഷകനായ രാമസുബ്രമണ്യം നായകൻ വിജയ്ക്കും ചിത്രത്തിന്റെ സംവിധായകൻ മുരുഗദോസിനും നിർമ്മാതാവിനും എതിരെയാണ് കേസ് കൊടുത്തത്.

ഡെൽഹി കോടതിയുടെ പരിഗണനയിലിരിക്കുന്ന 2ജി കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് സിനിമാക്കാർ തന്നെ വിധിച്ചെന്നും രാഷ്ട്രത്തേയും ഭരണകർത്താക്കളേയും അപകീർത്തി പെടുത്തി എന്നുമാണ് കേസ് പറയുന്നത്. കൂടാതെ ചിത്രത്തിലെ ചില സംഭാഷണങ്ങൾ രാജ്യത്തിന്റെ വിശ്വാസ്യത ലോകത്തിന് മുന്നിൽ നഷ്ടപ്പെടുമെന്നും ഇതിനെല്ലാം ഉപരി വിദേശനിക്ഷേപകരെ രാജ്യത്തിൽ നിന്നും അകറ്റുകയും ചെയ്യുമെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.