എം.ഐ.ടിയിലെ ആറിൽ ഒന്ന് വിദ്യാർത്ഥിനികൾ ലൈഗികപീഡനത്തിന് ഇരയാകുന്നു

single-img
28 October 2014

sexually-assaultedമസ്സാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.ഐ.ടി)യിലെ ആറിൽ ഒന്ന് വിദ്യാർത്ഥിനികൾ ലൈഗികപീഡനത്തിന് ഇരയാകുന്നതായി റിപ്പോർട്ട്. ഇതിൽ അഞ്ച് ശതമാനം ലൈഗിക കുറ്റകൃത്യങ്ങളിൽ പെടും.  എം.ഐ.ടിയിലെ ഈ ദുരവസ്ഥയെ തുടർന്ന് യുഎസിലെ ക്യാമ്പസുകളിൽ ലൈഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള മുൻ കരുതൽ എടുക്കാനുള്ള സമ്മർദ്ദം കൂടുന്നു.

അമേരിക്കയിൽ ആദ്യമായിട്ടാണ് കോളേജ് ക്യാമ്പസിൽ നടക്കുന്ന ലൈഗിക അതിക്രമങ്ങളുടെ കണക്ക് പുറത്തു വിടുന്നത്.

എം.ഐ.ടിയിലെ  5 ശതമാനം പെൺകുട്ടികൾ മാത്രമാണ് തങ്ങൾ നേരിട്ട അവസ്ഥ പുറത്ത് പറഞ്ഞിട്ടുള്ളതെന്നും യഥാർഥ കണക്കുകൾ ഇതിലും വലുതാണെന്നും പറയപ്പെടുന്നു.

എം.ഐ.ടിയിലെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത് അമേരിക്കയിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥിനികൾ സുരക്ഷിതമല്ലെന്നതാണെന്നും. വിദ്യാർത്ഥിനികളിൽ അഞ്ചിലൊരാൾ തങ്ങളുടെ കോളേജ് കാലത്ത് തന്നെ പീഡനത്തിനിരയാകുന്നുണ്ടന്നും ലൈഗിക കുറ്റകൃത്യങ്ങളെ ക്യാമ്പസുകളിൽ നിന്നും തുടച്ച് നീക്കാൻ ആവശ്യമായ നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.