ഡെൽഹി ഇമാമിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമം;യുവാവ് അറസ്റ്റിൽ

single-img
27 October 2014

imamഡെൽഹി ഇമാമിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശാഹി ഇമാം സെയ്ദ് അഹമ്മദ് ബുഹാരിയെ മഗ്രിബ് നമസ്കാര സമയത്താണ് അക്രമി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. തക്ക സമയത്ത് ഇമാമിന്റെ അംഗരക്ഷർ ഇടപെട്ടത് കൊണ്ട അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. ബംഗാൾ സ്വദേശിയായ കമാലിനെ പോലീസ് കസ്റ്റടിയിൽ ഏല്പിച്ചു. സംഭവത്തെ പറ്റി ഇന്റലിജസ് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നമസ്കാരത്തിനായി ഇമാമിന്റെ പുറകിൽ നിന്ന ഇയാൾ സെയ്ദ് അഹമ്മദ് ബുഹാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം കുപ്പിയിൽ തീകത്തിച്ച് ഇമാമിന് നേരെ എറിയുകയായിരുന്നു. തീ അണഞ്ഞത് കാരണം അത്യാഹിതമൊഴിവായി. പള്ളിയിൽ നിന്നും ഇറങ്ങിയോടിയ അക്രമിയെ അംഗരക്ഷകർ കീഴ്പ്പെടുത്തി പോലീസിൽ ഏല്പിച്ചു. ഇതൊക്കെ സംഭവിച്ചെങ്കിലും ഇമാം നമസ്കാരം നിർത്തിയില്ല, ഇതാണ് യുവാവിനെ ജനങ്ങൾ കൈയ്യേറ്റം ചെയ്യുന്നതിൽ നിന്നും രക്ഷിച്ചത്.