കള്ള പണം; ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിട്ടു

single-img
27 October 2014

black-moneyവിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് പേരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. സുപ്രീംകോടതിയിലാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയത്.  ഇരട്ട നികുതി കരാര്‍ ഇവര്‍ക്ക് ബാധകമല്ല. അതിനാലാണ് മൂന്ന് പേരുടെ പേരുകള്‍ കേന്ദ്രം വെളിപ്പെടുത്തിയത്. ഡാബര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രദീപ് ബര്‍മ്മന്‍, രാജ്കോട്ടില്‍ നിന്നുള്ള വ്യവസായി പങ്കജ് ചിമന്‍ലാല്‍, ഖനിവ്യവസായി രാധ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് കൈമാറിയത്.

 

ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയവരാണ് ഈ മൂന്നുപേരും. എന്നാല്‍ ഇവര്‍ക്ക് രാഷ്ട്രീയബന്ധമില്ല.