യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് തെറ്റെന്ന് പന്ന്യന്‍ രവീന്ദ്രൻ

single-img
27 October 2014

11tv_promo_two_GC0_1206154eആണവ കരാറിന്റെ പേരിൽ ഒന്നാം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ഇടതുപാർട്ടികളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപാർട്ടികൾക്ക് പറ്റിയ തന്ത്രപരമായ പിശകാണിതെന്നും പന്ന്യൻ പറഞ്ഞു.ഇടതുപക്ഷം കേന്ദ്രത്തില്‍ ഉണ്ടായിരുന്നെങ്കില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരില്ലായിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ പല നല്ല പദ്ധതികളുടെയും പിന്നില്‍ ഇടതുപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും പന്ന്യന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലം ആവശ്യപ്പെടുന്നുണ്ട്. യോജിപ്പിനായി വിശാലമായ വഴി തിരഞ്ഞെടുക്കാൻ സി.പി.ഐ തയ്യാറാണെന്നും പന്ന്യൻ പറഞ്ഞു.