ഒടുവില് മനംമാറ്റം;മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ശിവസേന

single-img
27 October 2014

141438178727senaമഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലാണു ബിജെപിക്കുള്ള പിന്തുണ ശിവസേന പ്രഖ്യാപിച്ചത്.മോദിയുടെയും ഷായുടെയും പ്രഭാവം കൊണ്ടാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി വിജയം നേടിയതെന്നും മുഖപ്രസംഗത്തിൽ ശിവസേന പറയുന്നു.ഗുജറാത്തുകാരോ, സിന്ധ് നിവാസികളോ, ഉത്തരേന്ത്യക്കാരോ എന്ന വേർതിരിവ് സേനയ്ക്കില്ലെന്നും ഹിന്ദുക്കളെ ശിവസേന ഒരിക്കലും വേർതിരിച്ച് കണ്ടിട്ടില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും ശിവസേന പറയുന്നു