മൃതദേഹങ്ങള്‍ക്കു ഒപ്പം ജന്മദിനാഘോഷം;ചരിത്രകാരന്‌ മനോരോഗ ചികിത്സ

single-img
27 October 2014

3.-Obshchii-vid-mogily-u-musulman

ശവക്കുഴിയില്‍ നിന്ന്‌ മാന്തിയെടുത്ത പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച വിവാദനായകനായ ചരിത്രകാരനു മനോരോഗ ചികിത്സ.മൂന്നിനും 12 -ഉം മധ്യേ പ്രായമുള്ള 150 പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ്‌ ഇയാള്‍ സൂക്ഷിച്ചത്‌.അനാറ്റൊലി മോസ്‌ക്വിന്‍ എന്ന 46കാരനായ ചരിത്രകാരനാണ്‌ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴി മാന്തി എടുത്ത്‌ ബര്‍ത്ത്‌ ഡേ പാര്‍ട്ടികള്‍ സംഘടിപ്പിച്ചത്‌.മൃതദേഹം ലഭിച്ച ദിവസത്തിന്റെ അടിസ്‌ഥാനത്തില്‍ അവയുടെ ജന്മദിനം ആഘോഷിക്കുന്നതും പതിവായിരുന്നു.

മൃതദേഹങ്ങള്‍ പുറത്തെടുത്ത ശേഷം വസ്‌ത്രങ്ങള്‍ അണിയിച്ചു പാവകളെപ്പോലെയാണ്‌ ഇയാള്‍ സംരക്ഷിച്ചിരുന്നത്‌. 2011ല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട്‌ ഇയാള്‍ ഇപ്പോള്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌. സെട്രല്‍ റഷ്യയിലെ നിസ്‌നി നോവോഗൊറോഡ്‌ നഗരത്തിലെ ഒരു സെമിത്തേരിയില്‍ നിന്നാണ്‌ ഇയാള്‍ മൃതദേഹങ്ങള്‍ കുഴിച്ചെടുത്തത്‌. ഇയാളുടെ മാതാപിതാക്കൾ തന്നെയാണുയ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കോടതി നിർദ്ദേശത്തെ തുടർന്നാണു ഇയാൾക്ക് മാനസിക ചികിൽസ നൽകുന്നത്