തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവനെ കുത്തിക്കൊന്ന ഇറാനിയന്‍ വനിതയെ ഇറാന്‍ തൂക്കിലേറ്റി

single-img
25 October 2014

reihanaഇറാന്റെ മുന്‍ ഇന്റലിജന്റ്‌സ് ഓഫീസറെ ബലാത്സംഗ ശ്രമത്തിനിടയില്‍ കുത്തിക്കൊന്ന കേസില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഇറാനിയന്‍ വനിത റെയ്ഹാന ജബ്ബാറിയെ ഇറാന്‍ തൂക്കിക്കൊന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നെങ്കിലൂം ശിക്ഷ നടപ്പാക്കല്‍ നീട്ടി വെച്ചിരിക്കുകയായിരുന്നു.

2007 ല്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മൂന്‍ ഇന്റലിജന്റ്‌സ് ഓഫീസര്‍ മൊര്‍ത്താസ അബ്ദുലാലി സര്‍ബാണ്ടിയെ വധിച്ച കുറ്റത്തിനാണ് ഇന്റീരിയര്‍ ഡിസൈനറായ ജബ്ബാറിക്ക് വധശിക്ഷ ലഭിച്ചത്. 2009 ല്‍ യു എന്നിന്റെ അന്താരാഷ്ട്ര മനുഷ്യാവകാശ വിഭാഗം രംഗത്ത് വന്നതാണ് വിധി താമസിപ്പിച്ചത്. ലൈംഗിക പീഡനത്തില്‍ നിന്നുള്ള സ്വയരക്ഷയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് ജബ്ബാറി സര്‍ബാണ്ടിയെ കൊന്നതെന്നായിരുന്നു ഇവരുടെ വാദം. ജബ്ബാറിയുടെ ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പാശ്ചാത്യര്‍ക്കൊപ്പം അനേകം ഇറാനിയന്‍ നടീനടന്മാരും രംഗത്ത് വന്നിരുന്നു.

ഓഫീസ് റീ ഡിസൈന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ബാണ്ടി റെയ്ഹാനയെ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് റെയ്ഹാന കോടതിയില്‍ പറഞ്ഞത്.