യുവമോര്‍ച്ചയുടെ സദാചാര ഗുണ്ടായിസം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തയായി;ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ആക്രമണം നടത്തിയതെന്ന് ബിബിസി

single-img
25 October 2014

screen-17.16.42[25.10.2014]യുവമോർച്ചയുടെ സദാചാര ഗുണ്ടായിസം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തയായി.അനാശാസ്യം ആരോപിച്ച് ഹിന്ദുത്വ പ്രവർത്തകർ കോഫീ ഷോപ്പ് തകർത്തു എന്നാണു വാർത്ത.ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞിരിക്കുന്ന വാർത്തയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമാണു നൽകിയിരിക്കുന്നത്.

ബി.ജെ.പിയുടെ യുവജനവിഭാഗം ഹോട്ടലിന്റെ ജനലുകളും ടേബിളുകളും കസേരകളും തകർത്തെന്നും ഹോട്ടലില്‍ അനാശാസ്യം നടക്കുന്നുവെന്ന ചാനല്‍ വാര്‍ത്ത സത്യമാണോ എന്ന് പരിശോധിക്കാനാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അവിടേക്ക് പോയതെന്നുള്ള പ്രാദേശിക ബിജെപി നേതാവിന്റെ വിശദീകരണവും ബി.ബി.സി വാര്‍ത്തയില്‍ പറയുന്നു.