ഭാരതിരാജയിൽ നിന്നും കിട്ടിയ തല്ല് തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് റിയാസെൻ

single-img
24 October 2014

riyasenഭാരതിരാജയിൽ നിന്നും കിട്ടിയ തല്ല്  തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് റിയാസെൻ. അദ്ദേഹത്തിന്റെ താജ്മഹൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് റിയക്ക് അടി കിട്ടിയത്. താജ്മഹലിൽ അഭിനയിക്കുമ്പോൾ തനിക്ക് വെറും 16 വയസ്സേ ഉള്ളായിരുന്നെന്നും. തനിക്ക് അഭിനയത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു തന്നത് അദ്ദേഹമാണെന്നും റിയ പറഞ്ഞു.

ഷൂട്ടിങ്ങ് സമയത്ത് ഭാരതിരാജ കർക്കശക്കാരനായിരിക്കുമെന്നും. ഷൂട്ടിങ്ങിനിടെ ഒരിക്കൽ തന്നെ അദ്ദേഹം തല്ലുകയുണ്ടായെന്നും. ഇതേ തുടർന്ന് താൻ ഷൂട്ടിംഗിൽ നിന്നും പിന്മാറി തിരിച്ച് സ്കൂളിലേക്ക് പോയെന്നും. പിന്നീട് തന്നെ ഫോണിൽ വിളിച്ച് അദ്ദേഹം പറഞ്ഞത് തന്നെ മകളെ പോലെയാണ് കണുന്നതെന്നും. ലൊക്കേഷനിലേക്ക് തിരിച്ച് വരാനും അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് അന്നാണ് മനസിലായത് അത്തരത്തിലാണ് ഭാരതിരാജ തന്റെ അഭിനേതാക്കളെ പഠിപ്പിക്കുന്നതെന്ന്. ആ അടി തന്റെ ആഭിനയ ജീവിതത്തിൽ നിറയെ മാറ്റങ്ങൾക്ക് കാരണമായെന്നും. താൻ ഒരിക്കലും ആ അടിയെ മറക്കില്ലെന്നും റിയ പറഞ്ഞു.