ഇയോബിന്റെ പുസ്തകത്തിന്റെ പോസ്റ്റർ ഹോളീവുഡിൽ നിന്നും മോഷ്ടിച്ചതല്ലെന്ന് അമൽ നീരദ്

single-img
24 October 2014

iyobഇയോബിന്റെ പുസ്തകത്തിന്റെ പോസ്റ്റർ വിവാദത്തെ പ്രതിരോധിച്ച് അമൽ നീരദ് രംഗത്ത്.

ചിത്രത്തിന്റെ പോസ്റ്ററുകൾ ഹോളീവുഡിൽ നിന്നും മോഷ്ടിച്ചതല്ലെന്ന് അമൽ നീരദ്. ‘ലെനയുടെ കഥാപാത്രത്തെ കണ്ടാൽ റെഡിന്റിയനെ പോലെ തോന്നുന്നത് തികച്ചു യാദൃശ്ചികമാണ്. എഥാർത്ഥത്തിൽ ലെന അവതരിപ്പിക്കുന്നത് നീലഗിരിയിലെ ടോഡ വിഭാഗത്തിലെ ആദിവാസി യുവതിയെ ആണ്. ഇയോബിന്റെ പുസ്തകം പീരിയഡ് ചിത്രമാണെന്നും അതിന്റെ വസ്ത്രാലങ്കാരാം ശ്രമകരമായ ജോലിയായിരുന്നെന്നും അമൽ പറഞ്ഞു’.
നേരത്തെ ചിത്രത്തിന്റെ പോസ്റ്ററുകളും താരങ്ങളുടെ വേഷ പകർച്ചകളും ഹോളിവുഡിന്റെ ‘വൈൽഡ് വെസ്റ്റ്’ ചിത്രങ്ങളിൽ നിന്നും മോഷ്ടിച്ചതാണെന്ന് ആരോപണം ഉണ്ടായിരുന്നു.

ഇക്കാലത്തെ പ്രേക്ഷകർ അറിവുള്ളവരാണെന്നും, അവർക്ക് പെട്ടെന്ന് തന്നെ മോഷണം മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറാഞ്ഞു. ചിത്രത്തിനായി പഴയകാലം പുനർനിർമ്മിക്കാനായി വിന്റേജ് കാറുകളും ബൈക്കുകളും കാളവണ്ടികളും തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്നതാണെന്ന് ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ് കൂട്ടിച്ചേർത്തു. ഫഹദ് ഫാസിൽ, ഇഷ ഷർവാണി, പദ്മപ്രിയ, ലാൽ, ജയസൂര്യ തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.