കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരോട് അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ സ്വിസ് ബാങ്കുകള്‍ ആവശ്യപ്പെട്ടു

single-img
23 October 2014

Swiss-banksകള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരോട് ഡിസംബര്‍ 31നുള്ളില്‍ അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ സ്വിസ് ബാങ്കുകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ദ് ഇക്കണോമിക് ടൈംസാണ് വആര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. നിക്ഷേപകരില്‍ മൂന്ന് പേര്‍ മുംബൈ സ്വദേശികളും ഒരാള്‍ ഡല്‍ഹി സ്വദേശിയുമാണ്.

ആഴ്ച്ചകള്‍ക്ക് മുന്‍പാണ് ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മനേജര്‍മാര്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് ഇക്കണോമിക്‌സ് ടൈംസ്പറയുന്നു. ഇതില്‍ ഒരാളോട് ഒക്ടോബര്‍ 30ന് മുന്‍പ് അക്കൗണ്ട് പിന്‍വലിക്കണമെന്നും മറ്റൊരാളോട് പണത്തിന് ടാക്‌സ് അടച്ചിട്ടുണ്ടെന്നതിന് തെളിവ് നല്‍കാനും ബാങ്ക് ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.

നാല് പേരും ബാങ്കില്‍ നിക്ഷേപം തുടങ്ങിയിട്ട് പത്തു വര്‍ഷത്തിന് മുകളിലായെന്നും ഇക്‌ണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.