വിഘടനവാദികളുടെ ഹര്‍ത്താലിനും മീതെ കാശ്മീരില്‍ പ്രളയത്തിന്റെ ഇരകള്‍െക്കാപ്പം ഇന്ന് മോദിയുടെ ദീപാവലി

single-img
23 October 2014

Modiപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും. ഉച്ചക്കു ശേഷം ശ്രീനഗറിലെത്തുന്ന മോദി പ്രളയ ദുരിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും. ഇത്തവണത്തെ ദീപാവലി ദിനം ചെലവഴിക്കുക കാശ്മീരില്‍ വെള്ളപ്പൊക്കത്തിന് ഇരയായവര്‍ക്ക് ഒപ്പമായിരിക്കുമെന്ന് മോദി നേരത്തേ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

മോദിയുടെ സന്ദര്‍ശനത്തിനെതിരേ വിഘടനവാദികള്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മോദിയുടെ നാലാമത് ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.