മലാലയുടെ പേരില്‍ വനിതാ ക്രിക്കറ്റ് കപ്പ് വരുന്നു

single-img
23 October 2014

Malala-Yousafzai1മലാല യൂസഫ് സായിയുടെ പേരില്‍ വനിതാ ക്രിക്കറ്റ് കപ്പ് വരുന്നു. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയതിന് മലാലയെ ആദരിക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വനിതാ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. പാകിസ്ഥാനിലെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണ് മലാലയുടെ പേരില്‍ ക്രിക്കറ്റ് കപ്പ് ഒരുക്കുന്നതെന്ന് പിസിബി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ കൂടിയാലോചനയ്ക്കു ശേഷം മാത്രമെ അന്തിമ തീരുമാനമെടുക്കുവുള്ളെന്നും അദ്ദേഹം പറഞ്ഞു.