45 ദിവസം മാത്രം പ്രായമുളള, പിറക്കുന്നതിനു മുമ്പേ എന്റോസള്‍ഫാന് ഇരയായ കുഞ്ഞ് മരിച്ചു

single-img
23 October 2014

Entoഭൂമിയില്‍ പിറന്നു വീഴുന്നതിനു മുമ്പേ എന്‍ഡോസള്‍ഫാന്റെ അമിത ഉപയോഗത്തിന്റെ ഇരയായ ഒരു പിഞ്ച് കുഞ്ഞ് കൂടി മരിച്ചു. 45 ദിവസം മാത്രം പ്രായമുളള ആണ്‍കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെ നാലരയോടെ മരിച്ചത്. മംഗലാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച കൂട്ടിക്ക് തല അമിതമായി വളരുന്ന അപൂര്‍വ്വ രോഗം ഉണ്ടായിരുന്നു.

ജനിച്ചു വീണപ്പോള്‍ തന്നെ കൂട്ടിക്ക് കണ്‍പോളകളും ഇടതുചെവിയും ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.