കോഴിയങ്കം നടത്താനൊരുങ്ങിയ സംഘത്തിലെ മൂന്നുപേര്‍ പോലീസ്‌ പിടിയിൽ

single-img
23 October 2014

Cockfightപാലക്കാട്‌: ദീപാവലി നാളില്‍ സംസ്ഥാന അതിർത്തിയില്‍ കോഴിപ്പോര് നടത്താനൊരുങ്ങിയ സംഘത്തിലെ മൂന്നുപേരെ പോലീസ്‌ പിടികൂടി. പോരിനായി കൊണ്ടുവന്ന കോഴികളെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. കസബ സ്റ്റേഷനതിർത്തിയിൽ പെടുന്ന മേനോന്‍പാറ എടുപ്പുകുളം പോക്കാംതോട്‌ ഭാഗത്താണ്‌ കോഴിയങ്കത്തിന്‌ തയ്യാറെടുപ്പ്‌ നടന്നത്‌. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ മഫ്‌തിയില്‍ എത്തിയ ഉദ്വോഗസ്ഥർ സ്‌ഥലത്തെത്തുകയും.

ഏഴോളം കോഴികളും 50 ഓളം ആളുകളും ഉണ്ടായിരുന്നു പോലീസിനെ തിരിച്ചറിഞ്ഞതും ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. കുപ്പുസ്വാമി(45),  വേലുച്ചാമി(56),  വെള്ളിങ്കിരി(40) എന്നിവരാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്നും രണ്ടു കോഴികളെയും 5190 രൂപയും പിടിച്ചെടുത്തു.

അതിര്‍ത്തിമേഖലയില്‍ സജീവമായിരുന്ന കോഴിപ്പോര് നിയമംമൂലം നിരോധിച്ചിട്ടുണ്ട്‌. പണം വെച്ച്‌ നടത്തുന്ന അങ്കത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും എത്താറുണ്ട്‌.